തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് യോഗം തടസപ്പെടുത്തി പ്രതിപക്ഷ അംഗങ്ങൾ. ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട കോടതിവിധി കമ്മിറ്റിയിൽ ചർച്ച ചെയ്യാതിരുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷബഹളം. കമ്മിറ്റി അംഗങ്ങൾ അറിയാതെ ഡ്രൈവറെ ക്ഷണിച്ചത് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. പ്രതിപക്ഷനേതാവ് എം.പി. ഷൈമോൻ, ആനി അഗസ്റ്റിൻ, ബിനു ജോഷി, നിഷാ ബാബു, സ്മിതാ രാജേഷ്, നിമിൽരാജ് എന്നിവരാണ് പ്രതിഷേധിച്ചത്.