കൂത്താട്ടുകുളം: കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ രാത്രികാല സേവനത്തിലേക്ക് ഡോക്ടർമാരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ 16-ാം തിയതി രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തിച്ചേരണം. വയസ്, യോഗ്യത എന്നിവ പി.എസ്.സി നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാകും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 10.30 ന് മുൻപായി ആരോഗ്യകേന്ദ്രം ഓഫിസിൽ ഹാജരാകണം.