cyber-class
രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ വലിയ പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈബർ ബോധവത്കരണ ക്ലാസ് രാമമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ടി.കെ. അനിൽ ഉദ്ഘാടനം ചെയ്യുന്നു

രാമമംഗലം: രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ വലിയ പള്ളിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സേഫ് എന്ന പേരിൽ സൈബർ ബോധവത്കരണ ക്ലാസ് നടത്തി. രാമമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ടി. കെ അനിൽ ഉത്ഘാടനം ചെയ്തു. കൊച്ചി സിറ്റി പോലീസ് സൈബർ ഡോം സിവിൽ പോലീസ് ഓഫീസർ പി. അരുൺ ക്ലാസിന് നേതൃത്വം നൽകി. രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ വലിയ പള്ളി വികാരി ഫാ. സിജോ സ്കറിയ മംഗലത്ത് അദ്ധ്യക്ഷനായി. പള്ളി ട്രസ്റ്റി സാബു കെ. ജോൺ, സെക്രട്ടറി ടി.പി. ജോസ് പി.എം. സാബു എന്നിവർ പ്രസംഗിച്ചു.