കുമ്പളം: ഗ്രാമീണ ഗ്രന്ഥശാല സംഘടിപ്പിച്ച വനിതാ വായനോത്സവത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാംസ്ഥാനം റാണി അപ്പുക്കുട്ടനും രണ്ടാംസ്ഥാനം ജെസി ആന്റണിയും നേടി. ഗ്രന്ഥശാലാതലത്തിൽ ഒന്നാംസ്ഥാനം മഞ്ജു ഹരീഷ്, രണ്ടാംസ്ഥാനം പ്രീതി ഹരിലാൽ, മൂന്നാംസ്ഥാനം സംഗീത കൃഷ്ണൻകുട്ടി എന്നിവർക്കാണ്. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി അദ്ധ്യക്ഷയായി. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് അംഗം അജിത സുകുമാരൻ സമ്മാനങ്ങൾ നൽകി. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, വനിതാവേദി വൈസ് പ്രസിഡൻ് ഷീല ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.