 
മൂവാറ്റുപുഴ: സാപിയൻസ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ ഭരണഘടന @ 75 എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ പ്രൊഫ. വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സാപിയൻസ് കൾച്ചറൽ ഫോറം പ്രസിഡന്റ് അബ്ദുൾ റസാഖ് അദ്ധ്യക്ഷനായി. പ്രൊഫ. ഡോ. എം.പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി. ഹൈക്കോടതി അഭിഭാഷക ഡോ. ശില്പ അസീസ് 'ഭരണഘടനാ മൂല്യങ്ങളും ഇന്ത്യൻ അനുഭവങ്ങളും" എന്ന വിഷയം അവതരിപ്പിച്ചു. ജി. മോട്ടിലാൽ , പി.എസ്.എ ലത്തീഫ്, മോളി അബ്രഹാം, എ.പി. കുഞ്ഞുമാസ്റ്റർ, പായിപ്ര കൃഷ്ണൻ, കബീർ കുന്നുമ്മേക്കുടി പായിപ്ര ദമനൻ എന്നിവർ സംസാരിച്ചു.