വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യംവയ്ക്കുന്ന ഫോക്‌ലോർ ഫെസ്റ്റിന്റെ വൈപ്പിൻ ക്ലൈമറ്റ് റൗണ്ട് ടേബിൾ സെമിനാറുകൾ ഏറ്റവും പ്രയോജനകരമെന്ന് ജസ്റ്റിസ് കെ.കെ. ദിനേശൻ അഭിപ്രായപ്പെട്ടു. ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഹാളിൽ സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈപ്പിൻകരയെ ഏറ്റവും ഗൗരവതരമായി ബാധിക്കുന്നു എന്നതിനാലാണ് പരിസ്ഥിതി വിഷയങ്ങൾ ചർച്ച ചെയ്യുന്നതെന്ന് ആമുഖ പ്രസംഗം നടത്തിയ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് അദ്ധ്യക്ഷയായി. പ്ലാൻ അറ്റ് എർത്ത് സെക്രട്ടറി സൂരജ് എബ്രാഹം, ഗ്രന്ഥശാല സംഘം താലൂക്ക് സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ. ഫോക്‌ലോർ ഫെസ്റ്റ് വൈസ് ചെയർമാൻ എ.പി. പ്രിനിൽ, മാരിടൈം ബോർഡ് അംഗം സുനിൽ ഹരീന്ദ്രൻ, ഓച്ചന്തുരുത്ത് ബാങ്ക് പ്രസിഡന്റ് ബിജു കണ്ണങ്ങനാട്ട് എന്നിവർ സംസാരിച്ചു.