മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ കേരളോത്സവം 14,15 തിയതികളിൽ നടക്കും. യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ക്ലബുകളുടെ പ്രതിനിധികൾക്കും വാർഡ് കലാ - കായിക സമിതികൾ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾക്കും സ്‌കൂൾ, കോളജ് വിദ്യാർഥികളിൽ മുനിസിപ്പൽ പ്രദേശത്ത് സ്ഥിര താമസമുള്ളവർക്കും പങ്കെടുക്കാം.
2024 ഡിസംബർ 1ന് 15 വയസ് തികഞ്ഞവരും 40 വയസ് കവിയാത്തവർക്കുമാണ് പങ്കെടുക്കാൻ അർഹത. നഗരസഭ ഹാൾ, മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടത്തുക. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12-ാം തിയതി വൈകിട്ട് 5ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ഓഫീസുമായി ബന്ധപെടണം.