പ്പിൻ: നിയമപ്രകാരമുള്ള വലിപ്പം ഇല്ലാത്ത പതിനായിരം കിലോയോളം കിളിമീൻ മത്സ്യവുമായി മുനമ്പത്ത് എത്തിയ ഫിഷിംഗ് ബോട്ട് പിടിയിലായി. വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മുനമ്പം ഹാർബറിൽ നടത്തിയ രാത്രി പരിശോധനയിലാണ് ലേഡി ഒഫ് സ്‌നോ എന്ന ബോട്ട് പിടിയിലായത്.
ഫിഷറീസ് അസി. ഡയറക്ടർ പി.അനീഷ്, ഇൻസ്‌പെക്ടർ ഒഫ് ഗാർഡ് മഞ്ജിത് ലാൽ, സബ് ഇൻസ്‌പെക്ടർ സംഗീത് ജോബ്, അജീഷ്, റോയി, പിങ്ക്‌സൺ, ഷിയാദ്, സജീഷ്, ജിപ്‌സൺ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെൻസൺ തുടർനടപടികൾ സ്വീകരിച്ചു. രണ്ടരലക്ഷം രൂപ പിഴ അടപ്പിച്ചു. പതിനായിരം കിലോയോളം ചെറുമത്സ്യം കടലിൽ കളഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അസി. ഡയറക്ടർ അറിയിച്ചു.