മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഈസ്റ്റ്, വെസ്റ്ര് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും. വാഴപ്പിള്ളി കവലയിൽ നിന്ന് മാർച്ച് ആരംഭിക്കും. തുടർന്ന് നടക്കുന്ന ധർണ ജില്ലാ ജോയിന്റ് സെക്രട്ടറി പി. അർജുനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.