ആലങ്ങാട്: കരുമാല്ലൂർ ചെട്ടിക്കാട് മഹിളാ സമാജം ഗ്രാമീണ വായനശാല സൗജന്യ ശ്വാസകോശ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് മഹേശ്വരി മോഹനൻ അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ്‌മെമ്പർ ജിജി അനിൽ കുമാർ, ടി.പി. ഷാജി, ഡോക്ടർ കൃഷ്ണജിത്, പി.എം. ദിപിൻ, സി.എം. മോഹനൻ എന്നിവർ ആസംസകൾ നേർന്നു . ഡോക്ടർ വീണ കൃഷ്ണജിത്ത് രോഗികളെ പരിശോധിച്ചു. അറുപതോളം രോഗികൾ പങ്കെടുത്തു.