
വൈപ്പിൻ: മുൻമന്ത്രിയും കർഷകത്തൊഴിലാളി നേതാവുമായ എം.കെ. കൃഷ്ണന്റെ ജന്മശതാബ്ദി ജനുവരി 14ന് വൈകിട്ട് നാലിന് ഞാറക്കൽ മാഞ്ഞൂരാൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എം.കെ. കൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷങ്ങൾ. മാതൃക പൊതുപ്രവർത്തനത്തിനുള്ള എം.കെ. സ്മാരക അവാർഡ്, വർക്കിംഗ് വിമൻസ് അസോസിയേഷന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റ് രുക്മിണി കൃഷ്ണന്റെ ഓർമ്മയ്ക്കായി വർക്കിംഗ് വുമൻ ഓഫ് ദി ഇയർ അവാർഡ് എന്നിവ ചടങ്ങിൽ സമ്മാനിക്കും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ (ചെയർമാൻ), ഡോ.എം.കെ. സുദർശൻ (കൺവീനർ), എ.പി. പ്രീനിൽ (ട്രഷറർ) എന്നിവരടങ്ങിയ സംഘാടക സമിതി രൂപവത്കരിച്ചു.