vincencial
വർണങ്ങൾ 2024 - ടാലന്റ് ഫെസ്റ്റ് സമാപന യോഗം റോജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വിൻസെൻഷ്യൻ സർവീസ് സൊസൈറ്റി സെന്റർ ഫോർ റൂറൽ ഡെവലപ്പ്മെന്റ് സംഘടിപ്പിച്ച വർണങ്ങൾ 2024 - ടാലന്റ് ഫെസ്റ്റ് സമാപിച്ചു. വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള ഇരുന്നൂറോളം കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും പങ്കെടുത്തു. കലാ കായിക രംഗത്ത് മികവ് പുലർത്തുന്ന ഭിന്നശേഷിയുള്ള റോജി ജോസഫ് സമാപനയോഗം ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവത്തിൽ കലാ പ്രതിഭയായ നന്ദു ഷാജിയെ ആദരിച്ചു. ഫാ. ജീജോ ജോർജ് പട്ടത്ത് അദ്ധ്യക്ഷനായി. ഫാ. ഡിബിൻ പെരിഞ്ചേരി, നവജീവൻ സ്‌പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഷൈനി വിൻസെന്റ്, ഗീതു ജിനു,​ ജോസഫീന,​ ജോബ് ആന്റണി, നൈജിൽ ജോർജ്, സന്ധ്യ എബ്രഹാം എന്നിവർ പ്രസംഗിച്ചു.