j

കൊച്ചി: സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി വർഗീയ കലാപത്തിന് മുസ്ലിംലീഗ് കോപ്പുകൂട്ടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുനമ്പം വഖഫ് ഭൂമിയാണെന്ന് ഒരു വിഭാഗം നേതാക്കൾ പ്രഖ്യാപിച്ചത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണ്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ഉന്നത ലീഗ് നേതാക്കൾ തള്ളി. വി.ഡി. സതീശനും യു.ഡി.എഫും മുനമ്പത്തുകാരെ വഞ്ചിക്കുകയാണ്. ലീഗിലെ പോപ്പുലർ ഫ്രണ്ട് ലോബിയാണ് യു.ഡി.എഫിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.