പിറവം: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. പിറവം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ഡി.സി.സി സെക്രട്ടറി കെ.ആർ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ അദ്ധ്യക്ഷനായി. ഷാജു ഇലഞ്ഞിമറ്റം, ജെയ്സൺ പുളിക്കൽ, എലിയാസ് ഈനാകുളം, ജിൻസി രാജു, വത്സല വർഗീസ്, പ്രശാന്ത് മമ്പുറം, അഡ്വ. ചന്ദ്രശേഖരൻ, പ്രദീപ് കൃഷ്ണൻകുട്ടി, സിറിൽ ചെമ്മനാട്ട്, വർഗീസ് തൂമ്പാപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.