g

കൊച്ചി: മുനമ്പം വഖഫ് ഭൂമിയാണെന്ന മുസ്ലിം ലീഗിന്റെ അഭിപ്രായത്തോട് കോൺഗ്രസ് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗവുമായ വി. മുരളീധരൻ. വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന യു.ഡി.എഫ് ആർക്കൊപ്പമെന്ന് വ്യക്തമാണ്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം കൂടുകയും ചെയ്യുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് മുനമ്പം നിവാസികൾക്ക് ബോദ്ധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.