portf

കൊച്ചി: ആദിവാസികൾ ശേഖരിക്കുന്ന തേൻ സംസ്‌കരിക്കാനും പായ്‌ക്ക് ചെയ്‌തു വില്പന നടത്താനുള്ള യൂണിറ്റ് സ്ഥാപിക്കാൻ 10 ലക്ഷം രൂപ വനംവകുപ്പിന് കൊച്ചി പോർട്ട് അതോറിറ്റി കൈമാറി. ചാലക്കുടി വനം ഡിവിഷനിലെ ആനപ്പണ്ടം ആദിവാസി കോളനിയിലാണ് യൂണിറ്റ് സ്ഥാപിക്കുക. തുറമുഖ അതോറിറ്റിയുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. തുറമുഖ അതോറിറ്റി ചെയർമാൻ ബി. കാശി വിശ്വനാഥൻ തുക ഡി.എഫ്.ഒ ഇ.പി. പ്രസീതക്ക് കൈമാറി. പോർട്ട് ഡപ്യൂട്ടി ചെയർമാൻ വിപിൻ ആർ. മേനോത്ത്, സെക്രട്ടറി ആർ. സതീഷ്, ആനപ്പണ്ടം ട്രൈബൽ ഫോറസ്‌റ്റ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡന്റ് ജോബീന്ദ്രൻ എന്നിവർ പങ്കെടുത്തു.