തൃപ്പൂണിത്തുറ: പൂത്തോട്ട എസ്.എൻ.ഡി.പി ശാഖയിലെ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനത്തിന് പൂത്തോട്ട ശ്രീനാരായണ ക്ഷേത്രസന്നിധിയിൽ നിന്ന് പുറപ്പെട്ട 51 പേർ അടങ്ങുന്ന സംഘം തിരിച്ചെത്തി. മാത്താനം ദേവീക്ഷേത്ര ദർശനത്തിനുശേഷം ശിവഗിരി തീർത്ഥാടനത്തിന് തുടക്കംകുറിച്ച നാഗമ്പടം ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾക്ക് ശേഷം ശിവഗിരിയിൽ ഗുരുപൂജയും ദർശനവും നടത്തി. ചെമ്പഴന്തി, അരുവിപ്പുറം ക്ഷേത്രം, ശങ്കരൻകുഴി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച തീർത്ഥാടകസംഘം പുത്തൻകാവ് ക്ഷേത്ര സന്നിധിയിൽ തിരിച്ചെത്തി. വനിതാസംഘം പ്രസിഡന്റ് ലളിതാ സുബ്രഹ്മണ്യൻ നേതൃത്വം നൽകി.