 
ആലങ്ങാട്: തത്തപ്പിള്ളി ക്ഷേത്രത്തിലെ പൂജാരി പി.ആർ. വിഷ്ണുവിനെ ജാതീയമായി അവഹേളിച്ച തത്തപ്പിള്ളി സ്വദേശി കെ.എസ് ജയേഷിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഭാരതീയ പട്ടികജന സമാജം (ബി.പി.ജെ.എസ്) മേഖലാ സമിതിയുടെ നേതൃത്വത്തിൽ ആലങ്ങാട് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കോട്ടപ്പുറം ടി.വി.എസ് കവലയിൽ നിന്ന് മാർച്ച് ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് ഷൈജു കാവനത്തിൽ ഉദ്ഘാടനവും സംസ്ഥാന കൗൺസിൽ അംഗം പ്രദീപ് കുന്നുകര ഫ്ലാഗ് ഓഫും ചെയ്തു. ജില്ലാ സെക്രട്ടറി കെ.സി. രാജേന്ദ്രൻ, മഹിള സമാജം ജില്ലാ പ്രസിഡന്റ് ബിന്ദു ശങ്കരൻ, സെക്രട്ടറി ശില്പ തമ്പി, പി.എ. ലെനീഷ്, ബാബു കണ്ണൻ, പി.കെ.ഹരിദാസ്, ദീപ്തി ലെനീഷ് എന്നിവർ പ്രസംഗിച്ചു.