തൃപ്പൂണിത്തുറ: എരൂർ പിഷാരികോവിൽ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തിന് നാളെ തുടക്കം. നാളെ രാവിലെ 5.20ന് ഗണപതിഹോമം, വൈകിട്ട് 6.30ന് നിറമാല, വിളക്കുവയ്പ്, വിവിധ തിരുവാതിരകളി സംഘങ്ങൾ പങ്കെടുക്കുന്ന തിരുവാതിരരാവ്. 13ന് രാവിലെ 7.30ന് ശ്രീകൃഷ്ണ ഭഗവാന് കളഭാഭിഷേകം, പന്തീരുനാഴി നിവേദ്യം, 8ന് ശ്രീഭഗവതിക്ക് കളഭാഭിഷേകം, 9ന് ചതു:ശത നിവേദ്യം, 9.30ന് ശീവേലി, പഞ്ചാരിമേളം, 10.30 മുതൽ 2.30വരെ പ്രസാദഊട്ട്, വൈകിട്ട് 6.30ന് പുഷ്പാലങ്കാരം, കാർത്തികവിളക്ക്, തുടർന്ന് സാന്ദ്രാനന്ദലയം, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്, 14ന് വൈകിട്ട് 6.30ന് ശാസ്താംപാട്ട്.