 
പറവൂർ: അപ്രന്റീസ്, കരാർ നിയമനങ്ങൾ നിർത്തലാക്കി സ്ഥിരനിയമനങ്ങൾ നടത്തണമെന്നും ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോടും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോടും ആവശ്യപ്പെട്ടു. സമ്മേളനം കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി .ഷാജു അദ്ധ്യക്ഷനായി. ദേശീയ പ്രസിഡന്റ് എസ്.എസ്. അനിൽ, ജില്ലാ സെക്രട്ടറി വി. വിമൽ, ട്രഷറർ ദീപകുമാർ നായിക്, എൻ. മീന, പി.എം. സോന തുടങ്ങിയവർ സംസാരിച്ചു. കെ.പി. സുശീൽകുമാർ (പ്രസിഡന്റ്), പി.എം. സോന (സെക്രട്ടറി), പി.ജെ. മിനിമോൾ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.