പെരുമ്പാവൂർ: തോട്ടുവ ശ്രീധന്വന്തരി ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് നാളെ രാവിലെ 7ന് ഏതൃത്തപൂജ. തുടർന്ന് കലശാഭിഷേകം, ശ്രഭൂതബലി, ശ്രീബലി എഴുന്നള്ളിപ്പ്. 8ന് പഞ്ചാരിമേളം, ഏകാദശി ഊട്ട്. വൈകിട്ട് 5ന് കാഴ്ചശ്രീബലി, പകൽപ്പൂരം, 5.30ന് മേജർസെറ്റ് പഞ്ചവാദ്യം. രാത്രി 9ന് ഏകാദശി വിളക്കിനെഴുന്നള്ളിപ്പ്. എന്നിവ നടക്കും.