
കൊച്ചി: ആഗോള സംഘടനയായ റിയാക്റ്റ് ഏഷ്യ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി, സാമൂഹ്യ കൂട്ടായ്മയായ 'ടുഗതെർ വി ക്യാൻ' എന്നിവർ സംയുക്തമായി കലൂർ ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കോർപ്പറേറ്റ് സമ്മേളനം റിയാക്റ്റ് ഏഷ്യ ഡയറക്ടറുമായ ഡോ.എസ്.എസ്. ലാൽ ഉദ്ഘാടനം ചെയ്‌തു. 'ആന്റിബയോട്ടിക് സ്മാർട്ട് വർക്ക്പ്ലേസ് ' ഇനിഷ്യേറ്റീവിന്റെ ഉദ്ഘാടനം ഡൈനാബുക്ക് ( തോഷിബ) ദക്ഷിണേഷ്യ ഓപ്പറേഷൻസ് മേധാവി രഞ്ജിത്ത് വിശ്വനാഥൻ നിർവഹിച്ചു. ഹുമയൂൺ കള്ളിയത്ത്, രാഹുൽ മാമ്മൻ, ഡോ. സണ്ണി പി. ഓരത്തേൽ, സി. സജിൽ തുടങ്ങിയവർ നേതൃത്വം നൽകി.