ksba-babu

തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ലേഡി ബ്യൂട്ടീഷ്യൻമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ അന്ധകാരതോടിനു സമീപമുള്ള ബേബി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷൈലമ്മ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.എ താലൂക്ക് പ്രസിഡന്റ് ടി.ആർ. രാജേഷ്, ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബിന്ദു സുഷിൽ, താലൂക്ക് സെക്രട്ടറി ആഷ്മി, ട്രഷറർ ലോററ്റ് ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി പി.എൻ. നിഷ തുടങ്ങിയവർ സംസാരിച്ചു. ജനുവരി 7ന് ക്രിസ്മസ് ആഘോഷം. 21ന് പെരുമ്പാവൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ 50ലേഡി ബ്യൂട്ടീഷ്യൻമാരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.