കുറുപ്പംപടി: രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ കണ്ടമാൽ സരോജ് ബഹ്റ (21), ഭാര്യാമാതാവ് മാലതി ഡെഹുരി (39) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിച്ചനാമുകൾ ഭാഗത്തുനിന്ന് പിടികൂടിയത്. ഒഡീഷയിൽനിന്ന് 2500രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് മാലതി താമസിക്കുന്ന പീച്ചനാംമുകളിലുള്ള വീട്ടിൽ സൂക്ഷിച്ച് വില്പന നടത്തിവരികയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വില്പന. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളായി ഇവർ നിരീക്ഷണത്തിലായിരുന്നു.
ഡിവൈ.എസ്.പി പി.പി. ഷംസ്, ഇൻസ്പെക്ടർ വി.എം. കേഴ്‌സൺ, സബ്ഇൻസ്പെക്ടർമാരായ എൽദോ പോൾ, ഇബ്രാഹിം കുട്ടി, എ.എസ്. ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, പി.ആർ. അഭിലാഷ്, ആരിഷ അലിയാർ, നീതു ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.