പെരുമ്പാവൂർ: മലമുറിയിൽ നിന്ന് കീഴില്ലം ത്രിവേണി ഭാഗത്തുള്ള പ്ളൈവുഡ് കമ്പനിയിലേക്ക് വേയ്സ്റ്റുമായിപ്പോയ എയ്ഷർ ലോറിക്ക് തീപിടിച്ചു. എം.സി റോഡിലൂടെ പോകുകയായിരുന്ന വാഹനത്തിൽ നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാർ വണ്ടി തടഞ്ഞു നിർത്തി ഡ്രൈവറെ വിവരം അറിയിച്ചു. ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങിയതിനാൽ മറ്റ് അപകടം സംഭവിച്ചില്ല. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാരും ഡ്രൈവറും ചേർന്ന് തീ അണച്ചു.