intuc
ഐ.എൻ.ടി.യു.സി. മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ധർണ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് സന്തോഷ് ഐസക് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് സാബു ജോൺ മുഖ്യപ്രഭാഷണം നടത്തി. സാറാമ്മ ജോൺ, വി.ആർ. പങ്കജാക്ഷൻ നായർ, ടി.എ. കൃഷ്ണൻകുട്ടി, മിനി എൽദോ, സിനിജ സനൽ, മാത്യൂസ് വർക്കി, എസ്. രാജേഷ്, ജോളി മണ്ണൂർ, വിജയൻ മരുതൂർ തുടങ്ങിയവർ സംസാരിച്ചു.