മൂവാറ്റുപുഴ: കല്ലൂർക്കാട് കലൂർ പേരമംഗലം ക്ഷേത്രത്തിൽ 17 ദേവതകളുടെ പുന:പ്രതിഷ്ഠാദിനം ഏഴ്, എട്ട് തിയതികളിൽ ആഘോഷിച്ചു. ക്ഷേത്രം തന്ത്രിയും ജ്യോതിഷാചാര്യനുമായ ഡോ. കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥൻ കാർമ്മികത്വം നിർവഹിച്ചു. ക്ഷീരധാരയും കളഭാഭിഷേകവും നടന്നു.