
കൊച്ചി: തൊഴിൽവകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റിന്റെ (ഒഡെപെക് ) ജർമ്മൻ ഭാഷാ പരീക്ഷാ കേന്ദ്രം അങ്കമാലിയിൽ ആരംഭിച്ചു. ഇൻകെൽ ബിസിനസ് പാർക്കിൽ നടന്ന സമ്മേളനത്തിൽ ജർമ്മൻ കോൺസൽ ജനറൽ അഹിം ബുഹാട്ട് ഉദ്ഘാടനം നിർവഹിച്ചു. ഒഡെപെക് ചെയർമാൻ അഡ്വ.കെ.പി. അനിൽകുമാർ അദ്ധ്യക്ഷനായി. ജർമ്മൻ സർക്കാർ ഏജൻസി ഡീഫേ എക്സിക്യൂട്ടീവ് ഡയറക്ടർ തോസ്റ്റൻ കീഫെർ, ഒഡെപെക് എം.ഡി കെ.എ. അനൂപ്, ടെൽക് ബിസിനസ് ഡെവലപ്മെന്റ് മാനേജർ രേണുക പഞ്ച്പോർ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനം ലഭിക്കുന്നവർക്ക് പഠനം, പരീക്ഷാ ഫീസ്, വിസ, വിമാന യാത്രാച്ചെലവ് എന്നിവർ സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.