sp-nair-

പറവൂർ: വ്യവസായിയും കെമിക്കൽ എൻജിനിയറുമായ പറവൂ‌ർ കച്ചേരിപ്പടി ഗോവിന്ദവിലാസത്തിൽ എസ്. പങ്കജാക്ഷൻ നായർ (എസ്.പി നായർ - 103) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മാഞ്ഞാലിയിൽ എസ്.പി സെറാമിക്സ്, എസ്.പി ആസ്ബസ്റ്റോസ് ആൻഡ് സിമന്റ്സ്, എസ്.പി പൈപ്പ്സ്, എസ്.പി കേബിൾ എന്നീ വ്യവസായ സ്ഥാപനങ്ങളുടെയും എസ്.പി ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സെന്ററിന്റെയും ഉടമയായിരുന്നു. ഗുജറാത്ത് വിരവൽ ഇന്ത്യൻ റയോൺസ്, കാൻപൂർ ജെ.കെ റയോൺസ് എന്നിവിടങ്ങളിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. കേസരി എ. ബാലകൃഷ്ണ‌പിള്ള സ്‌മാരക കോളേജ് ട്രസ്‌റ്റ്‌ പ്രസിഡന്റ്, എൻ.എസ്.എസ് പറവൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീല പി. നായർ. മകൾ: ഷൈല നായർ (റിട്ട.പ്രൊഫ, ബന്ദേക്കർ കോളേജ്, ഗോവ).