hgb

കൊച്ചി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിന്റെ കേസ് ഡയറി ഹൈക്കോടതിയിൽ സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമാണിത്. മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും. സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് സർക്കാർ നിലപാട്. കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ അറിയിച്ചിരുന്നു.