mahe

കൊച്ചി : ഉപഭോക്താക്കൾക്ക് മികച്ച ഇൻഷ്വറൻസ് സേവനങ്ങൾ നൽകുന്നതിനായി പ്രമുഖ ഇൻഷ്വറൻസ് കമ്പനിയായ മാഗ്മ എച്ച്.ഡി.ഐ ജനറൽ ഇൻഷ്വറൻസ് മുൻനിര എൻ.ബി.എഫ്‌.സികളിലൊന്നായ മഹീന്ദ്ര ഫിനാൻസുമായി ധാരണയിൽ ഒപ്പുവച്ചു. മഹീന്ദ്ര ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റൗൾ റെബല്ലോ, മാഗ്മ എച്ച്.ഡി.ഐ ജനറൽ ഇൻഷ്വറൻസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ രാജീവ് കുമാരസ്വാമി എന്നിവർ കരാർ കൈമാറി. മഹീന്ദ്ര ഫിനാൻസ് ഉപഭോക്താക്കൾക്ക് മോട്ടോർ- നോൺ മോട്ടോർ വിഭാഗങ്ങളിൽ തടസമില്ലാത്തതും അനുയോജ്യവുമായ ജനറൽ ഇൻഷ്വറൻസ് പരിരക്ഷ ഇതിലൂടെ ലഭിക്കും. ഉപഭോക്താക്കൾക്ക് അനുയോജ്യമായ ജനറൽ ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിന് മാഗ്മ എച്ച്.ഡി.ഐ ജനറൽ ഇൻഷ്വറൻസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മഹീന്ദ്ര ഫിനാൻസിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റൗൾ റെബല്ലോ പറഞ്ഞു.