t
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജി. പ്രകാശൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ. തങ്കപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുമ്പളം രാജപ്പൻ, എ.കെ. സജീവൻ, കെ.ആർ. റെനീഷ്, എസ്.എ. ഗോപി, കെ.എസ്. പവിത്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ജി. പ്രകാശൻ (പ്രസിഡന്റ്), പി.ആർ. തങ്കപ്പൻ (സെക്രട്ടറി), പി.കെ. ഷാജി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.