നെടുമ്പാശേരി: അയിരൂർ ശ്രീ ദുർഗാ ഭഗവതി, മഹാവിഷ്ണു ക്ഷേത്രത്തിലെ കാർത്തിക വിളക്ക് - പൊങ്കാല മഹോത്സവം ഇന്നാരംഭിക്കും. 13ന് സമാപിക്കും. ഇന്ന് അയ്യപ്പൻ വിളക്ക്, നാളെ നൃത്തനൃത്യങ്ങൾ, 13ന് പൊങ്കാല എന്നിവ നടക്കും. ക്ഷേത്രം തന്ത്രി കാലത്തിമേക്കാട് പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. താളമേളങ്ങളുടെ അകമ്പടിയോടെ തിടമ്പ് രഥത്തിൽ എഴുന്നള്ളിക്കും.