ആലുവ: വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ ഐ.എൻ.ടി.യു.സി കളമശേരി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുപ്പത്തടം കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് അഷറഫ് അദ്ധ്യക്ഷനായി. ടി.ജെ. ടൈറ്റസ്, മുഹമ്മദ് അൻവർ, അബ്ദുൽ സലാം, സനോജ് മോഹൻ, റഷീദ് കൊടിയൻ, ആർ. ശ്രീരാജ്, കെ.പി. ഷാജഹാൻ, ടി.ടി. ബിജു, ഷാജിക്ക് പൊട്ടച്ചിറ, ജി.എസ്. ദീപു, സി.കെ. ഫൈസൽ,
സി.എം. സുബൈർ, ജമാൽ തണ്ടിരിക്കൽ, സുമയ്യ റഷീദ്, റിയാസ് അലി, സമീന ഷൗക്കത്ത് എന്നിവർ സംസാരിച്ചു.