bdjs-
വൈദ്യുതി ചാർജ് നിരക്ക് വർദ്ധനയ്ക്കെതിരെ ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ ജനറൽ സെകട്ടറി പി. ദേവരാജ് ദേവസുധ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അന്യായമായ വൈദ്യുതി ചാർജ് നിരക്ക് വർദ്ധനയ്ക്കെതിരെ ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ല ജനറൽ സെകട്ടറി പി. ദേവരാജ് ദേവസുധ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനീഷ് കടുങ്ങല്ലൂർ അദ്ധ്യക്ഷനായി. പി.എസ്. വിജയകുമാർ, പി.എ. ഉത്തമൻ, ഗോപി എടയാർ, മുത്തു, ബാബു എന്നിവർ സംസാരിച്ചു. ജലവൈദ്യുത പദ്ധതികൾ കാലതാമസം കൂടാതെ നടപ്പാക്കണമെന്നും സോളാർ പദ്ധതികൾ വ്യാപകമാക്കണമെന്നും സമരം ആവശ്യപ്പെട്ടു.