കൊച്ചി: സംസ്ഥാനത്ത് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് അടിയന്തരമായി പിൻവലിക്കണമെന്ന് എറണാകുളം ജില്ലാ റെസിഡന്റ്സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ (എഡ്രാക്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വൈദ്യുത ബോർഡിന്റെ ദീർഘവീക്ഷണമില്ലായ്മയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയുമാണ് വൈദ്യുതിനിരക്ക് വർദ്ധനവിന് കാരണമായത്. വൈദ്യുതബോർഡിന് കീഴിലുള്ള കോടിക്കണക്കിന് രൂപ ആസ്തിയുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും മറ്റു വാണിജ്യാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.