 
കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കൊച്ചി നോർത്ത് ആൻഡ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി സി.കെ. ഗിരി ഉദ്ഘാടനം ചെയ്തു. കൊച്ചി ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് പി.ബി. ജഗദീഷ് അദ്ധ്യക്ഷനായി. കൊച്ചി നോർത്ത് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ്, സെക്രട്ടറി പി.കെ. വേണു, ടി. മായാദേവി, മാധവൻ നായർ, ജില്ലാ കമ്മിറ്റി അംഗം കെ.ജെ. ജോൺ എന്നിവർ സംസാരിച്ചു.