
കൊച്ചി: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്ന ഏകദിന പരിശീലനം ഇന്ന്. ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ഹാളിൽ രാവിലെ 10ന് ബാലാവകാശ കമ്മീഷൻ അംഗം കെ.കെ. ഷാജു എറണാകുളം ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കു നേരെയുള്ള ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനും ആത്മഹത്യാപ്രവണത ഇല്ലാതാക്കുന്നതിനും ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും സൈബർസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.