pensioners-union
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംഘടിപ്പിച്ച റാലിയും ധർണയും കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പാമ്പാക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ പരിഷ്കരണ കുടിശിക അനുവദിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൂത്താട്ടുകുളത്ത് റാലിയും ധർണയും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പി.എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക്‌ രക്ഷാധികാരി സി.ടി. ഉലഹന്നാൻ, ജില്ലാകമ്മിറ്റി അംഗം കെ.പി. രതീശൻ, ബ്ലോക്ക്‌ സെക്രട്ടറി വി.കെ. ശശിധരൻ, ട്രഷറർ കെ.വി. രാജു, പി.സി. മർക്കോസ്, എം.കെ. രാജു, പി.എൻ. സജീവൻ എന്നിവർ പ്രസംഗിച്ചു.