school-
ഉപ്പുകണ്ടം യു.പി സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ് ഹാളും സ്റ്റോർ റൂമും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കുഴ: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽപ്പെടുത്തി ഉപ്പുകണ്ടം യു.പി സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ് ഹാളും സ്റ്റോർ റൂമും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ, ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ്, വാർഡ് മെമ്പർ എൻ.കെ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി സോമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലളിതാ വിജയൻ, പി.ടി.എ പ്രസിഡന്റ് ശാലു മനു, എച്ച്.എം. ലിജി സൈമൺ തുടങ്ങിയവർ സംസാരിച്ചു.