
കൊച്ചി: ഹൃദയത്തിന്റെ മാംസപേശികളെ ബാധിക്കുന്ന ജനിതക രോഗാവസ്ഥയായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിയുടെ ചികിത്സയിൽ മികവ് ലക്ഷ്യമാക്കി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച എട്ടാമത് അമൃത ഹാർട്ട് കോൺക്ലേവ് സമാപിച്ചു. ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ. നിക്കോളാസ് ജെറാൾഡ് സ്മിദീര ശസ്ത്രക്രിയാ ശില്പശാലക്ക് നേതൃത്വം നൽകി. ഡോ. ബാരി ജെ. മറോൺ, പ്രൊഫ. ലാക്കോപോ ഒലിവോട്ടൊ, ലിസ സൽബെർഗ്, ഡോ. പ്രവീൺ വർമ്മ, ഡോ. രാജേഷ് തച്ചത്തൊടിയിൽ, ഡോ. ഹിഷാം അഹമ്മദ്, ഡോ. കിരൺ ഗോപാൽ, ഡോ. രാജേഷ് ജോസ്, ഡോ. രോഹിക് മിക്ക എന്നിവർ പരിശീലന സെഷനുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി.