ration

കൊ​ച്ചി​:​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളെ​യും​ ​പൊ​തു​ ​വി​ത​ര​ണ​ ​സം​വി​ധാ​ന​ത്തെ​യും​ ​അ​വ​ഹേ​ളി​ക്കു​ന്ന​ ​സ​ഞ്ചി​ ​പ​രി​ശോ​ധ​ന​ ​തീ​രു​മാ​നം​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​സ്റ്റേ​റ്റ് ​റീ​ട്ടെ​യി​ൽ​ ​റേ​ഷ​ൻ​ ​ഡീ​ലേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി.​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​മ​നോ​വീ​ര്യം​ ​കെ​ടു​ത്തു​ന്ന​താ​ണ് ​ഈ​ ​തീ​രു​മാ​നം.​ ​പ്ര​തി​മാ​സം​ ​ല​ഭി​ക്കേ​ണ്ട​ ​വേ​ത​നം​പോ​ലും​ ​കൃ​ത്യ​മാ​യി​ ​ന​ൽ​കാ​ത്ത​തും​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ന​ട​പ്പി​ലാ​ക്കി​യ​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​വേ​ത​ന​ ​പാ​ക്കേ​ജ് ​കാ​ലോ​ചി​ത​മാ​യി​ ​പ​രി​ഷ്‌​ക​രി​ക്കാ​ത്ത​തും​ ​പ്ര​യാ​സ​ക​ര​മാ​ണെ​ന്നും​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​യോ​ഗം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഏ​ലി​യാ​സ് ​ഓ​ള​ങ്ങാ​ട്ട് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ബാ​ബു​ ​പു​ത്ത​ന​ങ്ങാ​ടി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​​ബാ​ബു​ ​പൈ​നാ​ട​ത്ത്,​ ​സ​ന്തോ​ഷ് ​പ​നി​ച്ചി​കൂ​ടി​ ​തു​ട​ങ്ങി​യ​വ​‌​ർ​ ​സം​സാ​രി​ച്ചു.