തൃപ്പൂണിത്തുറ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ പരിസരവിഷയസമിതി നടത്തുന്ന ജലസുരക്ഷ ജീവസുരക്ഷാ മുളന്തുരുത്തി മേഖലാതല ക്യാമ്പയിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് ഉദയംപേരൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് സജിത മുരളി നിർവഹിക്കും. ജലത്തിന്റെ ശാസ്ത്രം, ജലസുരക്ഷയുടെ പ്രാധാന്യം, ജലസംഭരണത്തിന്റെ ആവശ്യകത, ജലവിതരണം എന്നിവ ചർച്ചചെയ്യും. മേഖലയിലെ വിവിധ സംഘടനകളുമായി സഹകരിച്ച് ജലസുരക്ഷ ജീവസുരക്ഷാ ക്ലാസുകളും കുടുംബ സദസുകളും സംഘടിപ്പിക്കും.