വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ കലാകായിക മേളയുടെ സമാപന സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ്, പി.പി. ഗാന്ധി, പ്രീതി ഉണ്ണിക്കൃഷ്ണൻ, പ്രഷീല സാബു, ആഷ പൗലോസ്, വാസന്തി സജീവ്, സോഫി വർഗീസ് എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനവിതരണം എം.എൽ.എ നിർവഹിച്ചു.