അങ്കമാലി: സ്കൂൾ വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ കോഡിംഗ് പരിശീലനം ഒരുക്കി ഫിസാറ്റ് എൻജിനിയറിംഗ് കോളേജ്. കമ്പ്യൂട്ടർ സയൻസ് വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ മൂക്കന്നൂർ സേക്രഡ് ഹാർട്ട്‌ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ പങ്കാളികളായി. ജ്യോതിഷ് കെ. ജോൺ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ സേക്രഡ് ഹാർട്ട്‌ സ്കൂൾ പ്രിൻസിപ്പൽ ടി.വി. അനിത, റോബിൻ നിക്സൺ, ശ്രുതി സുരേഷ്, ഗൗതം പ്രശാന്ത്, ഫാദിൽ മുഹമ്മദ്‌, സ്മിങ്കൾ സൈമൺ, ദിയ കെ. ദിലീപ്, ജെയ്ക്കോ ജിനോവ്, അമീന നസ്രിൻ, ദേവനന്ദ ദേവകുമാർ, ഡാനിയേൽ ജിയോ, നിഖിൽ കിഷോർ തുടങ്ങിയവർ പങ്കെടുത്തു.