ആലങ്ങാട്: ഭരണഘടന നിയമ നിർമ്മാണ സഭയിൽ അംഗമായിരുന്ന വി.സി. അഹമ്മദുണ്ണി അനുസ്മരണവും, ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികവും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിക്കും. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ജനുവരിയി. ആദ്യവാരം വെളിയത്തുനാട് ജി.എം.ഐ.യു.പി സ്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളനവും യു.സി കോളേജിൽ നടക്കുന്ന സെമിനാറും സെമിനാറും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. എം.കെ. ബാബു, പി.കെ. അബ്ദുൽ ഷുക്കൂർ, പി.ബി. നാസർ, കെ.എസ്. ഷഹാന, ടി.കെ. അയ്യപ്പൻ, റഷീദ് കൊടിയൻ, കെ.എ. കൊച്ചുമീതിയൻ, ജിൽഷാ തങ്കപ്പൻ, റംല ലത്തീഫ്, വി.സി. അഹമ്മദുണ്ണിയുടെ കൊച്ചുമകൻ സിയാവുദീൻ വേഴപ്പിള്ളി എന്നിവർ സംസാരിച്ചു.