kanam
എ.ഐ.വൈ.എഫ് സംഘടിപ്പിച്ച കാനം രാജേന്ദ്രൻ മെമ്മോറിയൽ ടൂർണമെന്റ് ജേതാക്കളായ പ്ലയേഴ്സ് കുറുമശേരി ടിം

അങ്കമാലി: എ.ഐ.വൈ.എഫ് സംഘടിപ്പിച്ച അഖില കേരള കാനം രാജേന്ദ്രൻ മെമ്മോറിയൽ സിക്സസ് ഫുട്ബോൾ ടൂർണമെന്റിൽ പ്ലയേഴ്സ് കുറുമശേരി ജേതാക്കളായി. രണ്ടാം സ്ഥാനം നേടുന്നവർക്കുള്ള വി.കെ. ഇബ്രാഹിം കുട്ടി മെമ്മോറിയൽ ട്രോഫി സഹാറ എഫ്.സി പറമ്പയം സ്വന്തമാക്കി. വിജയികൾക്കുള്ള ട്രോഫികൾ സി.പി.ഐ തുറവൂർ ലോക്കൽ സെക്രട്ടറി റീന ഷോജിയും ക്യാഷ് പ്രൈസ് അസിസ്റ്റന്റ് സെക്രട്ടറി എം. മഹേഷും കൈമാറി. സമാപനചടങ്ങിൽ സോണി ജോയ്, റൈഫൻ സോജൻ, സോളമൻ ആന്റണി, സി.പി.ഐ മണ്ഡലം സെക്രട്ടറി മുകേഷ് വാര്യർ, ഒ.ജി. കിഷോർ, സീലിയ വിന്നി, പി.എസ്. സുനിൽ, ഷാരൂൺ ജോണി, അലക്സ്‌ ബെന്നി തുടങ്ങിയവർ പങ്കെടുത്തു.