അങ്കമാലി: നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശികയും 2 വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മനുഷ്യാവകാശ ദിനമായ ഇന്നലെ നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, തൊഴിൽ-ധനകാര്യ വകുപ്പ് മന്ത്രിമാർ, ലേബർ കമ്മീഷണർ, നിർമ്മാണ തൊഴിലാളി ക്ഷേമ നധി ബോർഡ് ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് നിവേദനം സമർപ്പിച്ചു. ഐക്യ സമിതി വർക്കിംഗ് ചെയർമാൻ ടി.ടി. പൗലോസ്, ജനറൽ കൺവീനർ വിശ്വകല തങ്കപ്പൻ,​ നേതാക്കളായ ആർ. സഞ്ജയൻ, എം.എസ്. അഭിലാഷ്, ഹരികുമാർ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.