കൊച്ചി​: സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കൊച്ചി ഡയലോഗ് ജനുവരി 16,17 തീയതികളിൽ കൊച്ചിയിൽ നടക്കും. വി​ദേശകാര്യ സഹമന്ത്രി​ കീർത്തി വർദ്ധൻ സിംഗ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ലുക്ക് വെസ്റ്റ് നയം: ജനങ്ങൾ, സമൃദ്ധി, പുരോഗതി എന്നതാണ് ചർച്ചാവി​ഷയം. വി​ദേശകാര്യ ജോ.സെക്രട്ടറി​ എസ്. രഘുരാമൻ, സി​.പി​.പി​.ആർ ചെയർമാൻ ഡോ.ഡി​. ധനുരാജ് തുടങ്ങി​യവർ പങ്കെടുക്കും.