കാഞ്ഞിരമറ്റം: ഇരുവൃക്കകളും തകരാറിലായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആമ്പല്ലൂർ പഞ്ചായത്ത് ഇടവട്ടം ചെറുതോട്ടിൽ സുനാബിന്റെ ചികിത്സാ ധനസമാഹരണാർത്ഥം അരയൻകാവ് കുന്നംകുളത്തിൽ നിസാറിന്റെ ഉടമസ്ഥതയിലുള്ള അൽഫരീദിയ ബസ് ഒരു ദിവസത്തെ കാരുണ്യയാത്ര നടത്തി.
അരയൻകാവിൽനിന്ന് തുടങ്ങിയ കാരുണ്യയാത്ര ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം. തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയശ്രീ പദ്മാകരൻ അദ്ധ്യക്ഷയായി. സി.ആർ. ദിലീപ്കുമാർ, ആർ. ഹരി, ഇ.എ. അബ്ദുൽ സലാം, ബാബു ഇടവട്ടം, അനസ് ആമ്പല്ലൂർ, എം.എൻ സുരേഷ്‌കുമാർ, എം.എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു.